Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : High Alert

സം​സ്ഥാ​ന​ത്തെ തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ൽ അ​തീ​വ ജാ​ഗ്ര​താ നി​ർ​ദേ​ശം; ശ​ക്ത​മാ​യ തി​ര​മാ​ല​യ്ക്കും ക​ള്ള​ക്ക​ട​ൽ പ്ര​തി​ഭാ​സ​ത്തി​നും സാ​ധ്യ​ത

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ൽ ശ​ക്ത​മാ​യ തി​ര​മാ​ല​യ്ക്കും ക​ള്ള​ക്ക​ട​ൽ പ്ര​തി​ഭാ​സ​ത്തി​നും സാ​ധ്യ​ത. സം​സ്ഥാ​ന​ത്തെ എ​ല്ലാ തീ​ര​ദേ​ശ ജി​ല്ല​ക​ളി​ലും ദേ​ശീ​യ സ​മു​ദ്ര​സ്ഥി​തി​പ​ഠ​ന ഗ​വേ​ഷ​ണ കേ​ന്ദ്രം റെ​ഡ് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു.

കേ​ര​ള തീ​ര​ത്ത് ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ ര​ണ്ട​ര മു​ത​ൽ തി​ങ്ക​ളാ​ഴ്ച ര​ണ്ട​ര വ​രെ 1.0 മു​ത​ൽ 1.5 മീ​റ്റ​ർ വ​രെ ഉ​യ​ർ​ന്ന തി​ര​മാ​ല​യ്ക്കും ക​ള്ള​ക്ക​ട​ൽ പ്ര​തി​ഭാ​സ​ത്തി​നും സാ​ധ്യ​ത​യു​ണ്ടെ​ന്ന് സ​മു​ദ്ര​സ്ഥി​തി​പ​ഠ​ന ഗ​വേ​ഷ​ണ കേ​ന്ദ്രം മു​ന്ന​റി​യി​പ്പ് ന​ൽ​കി. തീ​ര​ദേ​ശ മേ​ഖ​ല​ക​ളി​ൽ, പ്ര​ത്യേ​കി​ച്ച് താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ, വെ​ള്ളം ക​യ​റാ​നും ക​ട​ലാ​ക്ര​മ​ണ​ത്തി​നും സാ​ധ്യ​ത​യു​ണ്ട്.

താ​ഴെ പ​റ​യു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ പ്ര​ത്യേ​ക ജാ​ഗ്ര​ത നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്

തി​രു​വ​ന​ന്ത​പു​രം: കാ​പ്പി​ൽ മു​ത​ൽ പൊ​ഴി​യൂ​ർ വ​രെ
കൊ​ല്ലം: ആ​ല​പ്പാ​ട് മു​ത​ൽ ഇ​ട​വ വ​രെ
ആ​ല​പ്പു​ഴ: ചെ​ല്ലാ​നം മു​ത​ൽ അ​ഴീ​ക്ക​ൽ ജെ​ട്ടി വ​രെ
എ​റ​ണാ​കു​ളം: മു​ന​മ്പം എ​ഫ്എ​ച്ച് മു​ത​ൽ മ​റു​വ​ക്കാ​ട് വ​രെ
തൃ​ശൂ​ർ: ആ​റ്റു​പു​റം മു​ത​ൽ കൊ​ടു​ങ്ങ​ല്ലൂ​ർ വ​രെ
മ​ല​പ്പു​റം: ക​ട​ലു​ണ്ടി ന​ഗ​രം മു​ത​ൽ പാ​ല​പ്പെ​ട്ടി വ​രെ
കോ​ഴി​ക്കോ​ട്: ചോ​മ്പാ​ല എ​ഫ്എ​ച്ച് മു​ത​ൽ രാ​മ​നാ​ട്ടു​ക​ര വ​രെ
ക​ണ്ണൂ​ർ: വ​ള​പ​ട്ട​ണം മു​ത​ൽ ന്യൂ ​മാ​ഹി വ​രെ
കാ​സ​റ​ഗോ​ഡ്: കു​ഞ്ച​ത്തൂ​ർ മു​ത​ൽ കോ​ട്ട​ക്കു​ന്ന് വ​രെ

 

National

ദി​ത്വാ ചു​ഴ​ലി​ക്കാ​റ്റ് ഇ​ന്ത്യ​ൻ തീ​ര​ത്തേ​ക്ക്; ത​മി​ഴ്നാ​ട്ടി​ൽ അ​തീ​വ ജാ​ഗ്ര​ത

ചെ​ന്നൈ: ദി​ത്വാ ചു​ഴ​ലി​ക്കാ​റ്റ് ഇ​ന്ത്യ​ൻ തീ​ര​ത്തേ​ക്ക് അ​ടു​ക്കു​ന്നു​വെ​ന്ന റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ത​മി​ഴ്നാ​ട്ടി​ൽ അ​തീ​വ ജാ​ഗ്ര​താ നി​ർ​ദേ​ശം പു​റ​പ്പെ​ടു​വി​ച്ചു. നി​ല​വി​ൽ കാ​റ്റ് നാ​ഗ​പ്പ​ട്ട​ണം വേ​ദാ​ര​ണ്യ​ത്തി​ന് 80 കി​ലോ​മീ​റ്റ​ർ അ​ക​ലെ​യാ​ണ്. പു​ല​ർ​ച്ച​യോ​ടെ വ​ട​ക്ക​ൻ ത​മി​ഴ്നാ​ട് തീ​ര​ത്തെ​ത്തും.

മ​ണി​ക്കൂ​റി​ല്‍ 80 കി​ലോ​മീ​റ്റ​ർ വ​രെ വേ​ഗ​ത്തി​ലു​ള്ള കാ​റ്റി​ന് സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ് പ്ര​വ​ച​നം. ത​മി​ഴ്നാ​ട് തീ​ര​ത്തും പു​തു​ച്ചേ​രി​യി​ലും ശ​ക്ത​മാ​യ മ​ഴ​യും കാ​റ്റും തു​ട​രു​ക​യാ​ണ്. തി​ങ്ക​ളാ​ഴ്ച വ​രെ ത​മി​ഴ്നാ​ട്, ആ​ന്ധ്രാ തീ​ര​ത്ത്‌ മ​ഴ തു​ട​രും. പു​തു​ച്ചേ​രി​യി​ലും ത​മി​ഴ്നാ​ട്ടി​ലെ അ​ഞ്ച് ജി​ല്ല​ക​ളി​ലും റെ​ഡ് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ക​യാ​ണ്.

ചെ​ന്നൈ അ​ട​ക്കം 13 ജി​ല്ല​ക​ളി​ൽ കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് ഓ​റ​ഞ്ച് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. ത​മി​ഴ്നാ​ട്ടി​ൽ ആ​കെ 6000 ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ൾ തു​റ​ന്ന​താ​യി റ​വ​ന്യൂ​വ​കു​പ്പ് അ​റി​യി​ച്ചു. വി​വി​ധ ജി​ല്ല​ക​ളി​ലാ​യി എ​ൻ​ഡി​ആ​ർ​എ​ഫ്‌, എ​സ്‌​ഡി​ആ​ർ​എ​ഫ് സം​ഘ​ങ്ങ​ൾ നി​ല​യു​റ​പ്പി​ച്ചി​ട്ടു​ണ്ട്. വേ​ദാ​ര​ണ്യ​ത്ത് 9,000 ഏ​ക്ക​ർ ഉ​പ്പു​പ്പാ​ടം വെ​ള്ള​ത്തി​ൽ മു​ങ്ങി.

അ​തേ​സ​മ​യം ശ്രീ​ല​ങ്ക​യി​ല്‍ ദി​ത്വാ ചു​ഴ​ലി​ക്കാ​റ്റ് ക​ന​ത്ത നാ​ശ​ന​ഷ്ട​ങ്ങ​ളാ​ണ് ഉ​ണ്ടാ​ക്കി​യ​ത്. ഇ​തോ​ടെ ല​ങ്ക​യി​ൽ അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ച്ചു. മ​ര​ണ​സം​ഖ്യ നൂ​റ് ക​ട​ന്ന​താ​യാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. കെ​ല​നി ന​ദി​യി​ൽ ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്ന​തോ​ടെ കൊ​ളം​ബോ പ്ര​ള​യ​ഭീ​തി​യി​ലാ​ണ്.

 

 

 

Kerala

കേ​ര​ള​വും അ​തീ​വ ജാ​ഗ്ര​ത​യി​ൽ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഡ​​​ൽ​​​ഹി സ്ഫോ​​​ട​​​ന​​​ത്തി​​​ന്‍റെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ കേ​​​ര​​​ള​​​ത്തി​​​ലും അ​​​തീ​​​വ ജാ​​​ഗ്ര​​​ത. ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം രാ​​​ത്രി​​ത​​​ന്നെ സം​​​സ്ഥാ​​​ന​​​ത്തെ പ്ര​​​ധാ​​​ന ന​​​ഗ​​​ര​​​ങ്ങ​​​ളി​​​ൽ ആ​​​രം​​​ഭി​​​ച്ച സു​​​ര​​​ക്ഷാ പ​​​രി​​​ശോ​​​ധ​​​ന ഇ​​​ന്ന​​​ലെ​​​യും തു​​​ട​​​ർ​​​ന്നു.

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, കൊ​​​ച്ചി, കോ​​​ഴി​​​ക്കോ​​​ട് അ​​​ട​​​ക്കം പ്ര​​​ധാ​​​ന ന​​​ഗ​​​ര​​​ങ്ങ​​​ളി​​​ൽ സു​​​ര​​​ക്ഷ ശ​​​ക്ത​​​മാ​​​ക്കി. ഇ​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി റെ​​​യി​​​ൽ​​​വേ​​ സ്റ്റേ​​​ഷ​​​നു​​​ക​​​ളി​​​ലും ബ​​​സ്‌​​ സ്റ്റേ​​​ഷ​​​നു​​​ക​​​ളി​​​ലും ഉ​​​ൾ​​​പ്പെ​​​ടെ വി​​​പു​​​ല​​​മാ​​​യ സു​​​ര​​​ക്ഷാ പ​​​രി​​​ശോ​​​ധ​​​ന​​​യാ​​​ണ് ഇ​​​ന്ന​​​ലെ ന​​​ട​​​ന്ന​​​ത്. സം​​​സ്ഥാ​​​ന​​​ത്തു​​​ട​​​നീ​​​ളം സു​​​ര​​​ക്ഷ ശ​​​ക്ത​​​മാ​​​ക്കാ​​​ൻ ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം രാ​​​ത്രി ത​​​ന്നെ സം​​​സ്ഥാ​​​ന പോ​​​ലീ​​​സ് മേ​​​ധാ​​​വി റ​​​വാ​​​ഡ ച​​​ന്ദ്ര​​​ശേ​​​ഖ​​​ർ നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി​​​യി​​​രു​​​ന്നു.

ജ​​​ന​​​ബാ​​​ഹു​​​ല്യ​​​മു​​​ള്ള റെ​​​യി​​​ൽ​​​വേ​​ സ്റ്റേ​​​ഷ​​​നു​​​ക​​​ൾ, ബ​​​സ്‌​​ സ്റ്റാ​​​ൻ​​ഡു​​​ക​​​ൾ, ആ​​​രാ​​​ധ​​​നാ​​​ല​​​യ​​​ങ്ങ​​​ൾ എ​​​ന്നി​​​വ കേ​​​ന്ദ്രീ​​​ക​​​രി​​​ച്ചാ​​​ണ് ഇ​​​ന്ന​​​ലെ പ​​രി​​ശോ​​ധ​​ന​​യു​​ണ്ടാ​​യ​​ത്. കൊ​​​ച്ചി മെ​​​ട്രോ​​​യി​​​ലും സു​​​ര​​​ക്ഷാ ക്ര​​​മീ​​​ക​​​ര​​​ണ​​​ങ്ങ​​​ൾ ശ​​​ക്ത​​​മാ​​​ക്കി.

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് ത​​​മ്പാ​​​നൂ​​​ർ, പേ​​​ട്ട തു​​​ട​​​ങ്ങി റെ​​​യി​​​ൽ​​​വേ​​ സ്റ്റേ​​​ഷ​​​നു​​​ക​​​ളി​​​ലും സെ​​​ൻ​​​ട്ര​​​ൽ ബ​​​സ്‌​​​സ്റ്റാ​​​ൻ​​​ഡ് ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള പ്ര​​​ധാ​​​ന കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ലും പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ന്നു. ബോം​​​ബ് സ്ക്വാ​​​ഡ്, ഡോ​​​ഗ് സ്ക്വാ​​​ഡ് ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള പ​​രി​​ശോ​​ധ​​ന​​യി​​ൽ പ​​ങ്കെ​​ടു​​ത്തു.

ജ​​​ന​​​ങ്ങ​​​ൾ ജാ​​​ഗ്ര​​​ത പാ​​​ലി​​​ക്ക​​​ണ​​​മെ​​​ന്നും സം​​​ശ​​​യാ​​​സ്പ​​​ദ​​​മാ​​​യി എ​​ന്തെ​​ങ്കി​​ലും ക​​ണ്ടാ​​ൽ 112 ൽ ​​​വി​​​ളി​​​ച്ച് അ​​​റി​​​യി​​​ക്കേ​​​ണ്ട​​​താ​​​ണെ​​​ന്നും സം​​​സ്ഥാ​​​ന പോ​​​ലീ​​​സ് മേ​​​ധാ​​​വി അ​​​റി​​​യി​​​ച്ചു.

National

ഡ​ൽ​ഹി സ്ഫോ​ട​നം; രാ​ജ്യ​ത്ത് ക​ന​ത്ത ജാ​ഗ്ര​ത നി​ർ​ദേ​ശം

 

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത​ല​സ്ഥാ​ന​ത്തു​ണ്ടാ​യ സ്ഫോ​ട​ന​ത്തി​ന് പി​ന്നാ​ലെ രാ​ജ്യ​ത്ത് ക​ന​ത്ത ജാ​ഗ്ര​താ നി​ർ​ദേ​ശം. മും​ബൈ​യി​ലും മ​ഹാ​രാ​ഷ്ട്ര​യി​ലെ മ​റ്റ് പ്ര​ധാ​ന​സ്ഥ​ല​ങ്ങ​ളി​ലും സു​ര​ക്ഷ ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ടെ​ന്ന് സു​ര​ക്ഷാ ഏ​ജ​ൻ​സി വൃ​ത്ത​ങ്ങ​ൾ പ​റ​ഞ്ഞു.

ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ​യും ഉ​ത്ത​രാ​ഖ​ണ്ഡി​ലെ​യും എ​ല്ലാ ജി​ല്ല​ക​ളി​ലും പോ​ലീ​സ് അ​തീ​വ ജാ​ഗ്ര​താ നി​ർ​ദേ​ശം ന​ൽ​കി. ഈ ​സം​സ്ഥാ​ന​ങ്ങ​ളി​ലെ ചി​ല പ്ര​ത്യേ​ക മേ​ഖ​ല​ക​ളി​ൽ പ​ട്രോ​ളിം​ഗും പ​രി​ശോ​ധ​ന​യും വ​ർ​ധി​പ്പി​ക്കാ​ൻ ഉ​ത്ത​ര​വ് ന​ൽ​കി​യി​ട്ടു​ണ്ട്.

രാ​ജ​സ്ഥാ​നി​ലും വ​ലി​യ ജാ​ഗ്ര​താ നി​ർ​ദേ​ശ​മാ​ണ് ന​ൽ​കി​യി​ട്ടു​ള്ള​ത്. എ​ല്ലാ റേ​ഞ്ച് ഇ​ൻ​സ്പെ​ക്ട​ർ ജ​ന​റ​ൽ​മാ​ർ​ക്കും ജി​ല്ലാ സൂ​പ്ര​ണ്ടു​മാ​ർ​ക്കും ചി​ല പ്ര​ത്യേ​ക പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ൾ​ക്കും അ​തീ​വ ജാ​ഗ്ര​ത പാ​ലി​ക്കാ​ൻ ഡി​ജി​പി രാ​ജീ​വ് ശ​ർ​മ നി​ർ​ദേ​ശം ന​ൽ​കി.

രാ​ജ​സ്ഥാ​നി​ലെ അ​തി​ർ​ത്തി ജി​ല്ല​ക​ളി​ലെ പ്ര​ദേ​ശ​ങ്ങ​ളി​ലും സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ൾ വ​ർ​ധി​പ്പി​ച്ചി​ട്ടു​ണ്ട്. ഇ​ത് പ്ര​കാ​രം, മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്ന് വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ സൂ​ക്ഷ്മ​മാ​യി പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്.

ഇ​ന്ത്യ-​നേ​പ്പാ​ൾ അ​തി​ർ​ത്തി​യി​ലും സു​ര​ക്ഷ വ​ർ​ധി​പ്പി​ച്ചു. അ​തി​ർ​ത്തി​യി​ൽ വി​ന്യ​സി​ച്ചി​രി​ക്കു​ന്ന അ​തി​ർ​ത്തി സു​ര​ക്ഷാ സേ​ന​യ്ക്ക് (ബി​എ​സ്എ​ഫ്) പു​റ​മേ, പ്രാ​ദേ​ശി​ക പോ​ലീ​സി​നും ജാ​ഗ്ര​താ നി​ർ​ദേ​ശം ന​ൽ​കി.

നേ​പ്പാ​ൾ അ​തി​ർ​ത്തി ക​ട​ക്കു​ന്ന എ​ല്ലാ​വ​രെ​യും ബി​എ​സ്എ​ഫും ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗ​വും സൂ​ക്ഷ്മ​മാ​യി നി​രീ​ക്ഷി​ക്കു​ന്നു​ണ്ട്.

 

Latest News

Corehub Up